ലോക ചരിത്രത്തിലെ എക്കാലത്തെയും മഹാനായ നേതാവ്, മഹാരാജാ രഞ്ജിത്ത് സിംഗിനെ തിരഞ്ഞെടുത്ത് ബി.ബി.സി സർവേ

0

ആഗോള ചരിത്രകാരന്മാരായ മാത്യു ലോക്ക്വുഡ്, റാണ മിറ്റർ, മാർഗരറ്റ് മാക്മില്ലൻ, ഗസ് കാസ്ലി-ഹെയ്ഫോർഡ്, മുഗൾ ചക്രവർത്തി അക്ബർ, ഫ്രഞ്ച് സൈനിക നേതാവ് ജോവാൻ ഓഫ് ആർക്ക്, റഷ്യൻ ചക്രവർത്തി കാതറിൻ ദി ഗ്രേറ്റ് എന്നിവരുടെ പട്ടികയിൽ നിന്നാണ് മഹാരാജ രഞ്ജിത് സിം​ഗിനെ മികച്ച ലോകനേതാവായി തെരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. പട്ടികയിലെ മറ്റ് നേതാക്കളെപ്പോലെ പ്രശസ്തനല്ലായിരുന്നിട്ടും മഹാരാജ രഞ്ജിതിനെ മികച്ച നേതാവായി തെര‍ഞ്ഞെടുത്തതിൽ നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ അദ്ദേഹം സിഖ് ഖൽസ സൈന്യത്തെ നവീകരിച്ചു, പ്രാദേശിക രൂപങ്ങളും സ്ഥാപനങ്ങളും ഉപേക്ഷിക്കാതെ പാശ്ചാത്യ കണ്ടുപിടിത്തങ്ങൾ സ്വീകരിച്ചു, അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി ഉറപ്പിച്ചു, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി പരസ്പരം പ്രയോജനകരമായ തടങ്കലിൽ വയ്ക്കൽ നയത്തിലെത്തി- ഇതുകൊണ്ടുതന്നെ അദ്ദേഹം ഒരു വിജയിച്ച ഭരണാധികാരിയായിരുന്നുവെന്നും മാറ്റ് എല്‍ട്ടന്‍ കൂട്ടിച്ചേർത്തു. നാല് പതിറ്റാണ്ടോളം തന്റെ സാമ്രാജ്യം ഭരിച്ചിരുന്ന മഹാരാജാ രഞ്ജിത്ത് സിം​ഗ് സിഖ് സാമ്രാജ്യത്തിലെ ആദ്യത്തെ രാജാവ് കൂടിയാണ്. പത്തൊൻപതാംനൂറ്റാണ്ടിൽ സിക്ക് സാമ്രാജ്യം സ്ഥാപിച്ച അദ്ദേഹം സഹിഷ്ണുതയിലൂന്നിയ പുതിയ സാമ്രാജ്യം സൃഷ്ടിച്ചെന്ന് അവർ ചൂണ്ടിക്കാട്ടി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മഹാരാജ രഞ്ജിത് സിം​ഗിന്റെ നേതൃഗുണം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് ബിബിസി വേള്‍ഡ് ഹിസ്റ്ററി മാഗസിന്‍ എഡിറ്റര്‍ മാറ്റ് എല്‍ട്ടന്‍ പറഞ്ഞു. അതിനുള്ള സൂചനയാണ് ഈ വോട്ടിങ് ഫലം. ആഗോളരാഷ്ട്രീയ സമ്മര്‍ദങ്ങളുടെ കാലത്ത് രഞ്ജിത്ത് സിം​ഗിനെപ്പോലെയൊരാളുടെ നേതൃഗുണങ്ങള്‍ വിലമതിക്കാനാവാത്തതാണ്. “പഞ്ചാബിന്റെ സിംഹം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിംഗ് അധികാരത്തിലേറുന്നത് സാമ്പത്തികവും രാഷ്ട്രീയവുമായ അനിശ്ചിതത്വത്തിന് ശേഷമാണ്. ആ കാലഘട്ടത്തിൽ അദ്ദേഹം നിരവധി ഭരണപരിഷ്കാരണങ്ങളാണ് നടപ്പിലാക്കിയത്.