നികുതി അടച്ചില്ല; സൂപ്പര്‍ സ്റ്റാറിന്റെ ബാങ്ക് അക്കൗണ്ട്‌ മരവിപ്പിച്ചു

1

നികുതി അടയ്ക്കാത്തതിനാല്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാറിന്റെ ബാങ്ക് അക്കൗണ്ട്‌ മരവിപ്പിച്ചു.
സേവന നികുതി അടക്കാതിരുന്നതിനെത്തുടര്‍ന്നാണ് സൂപ്പര്‍താരത്തിന് ഇത്തരത്തില്‍ ഒരു നടപടി നേരിടേണ്ടി വന്നത്.
2007-08 സാമ്പത്തീക വര്‍ഷത്തിലെ സേവന നികുതി കുടിശ്ശിക വരുത്തിയതിനാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് ഹൈദരാബാദ് ജിഎസ്ടി കമ്മിഷനറേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ സാമ്പത്തീക വര്‍ഷം താരം നികുതി ഇനത്തില്‍ അടയ്ക്കാത്തത് 18.5 ലക്ഷം രൂപയാണ്. ഇതോടെയാണ് ജിഎസ്ടി വകുപ്പ് താരത്തിന്റെ ബാങ്ക് അക്കൗണ്ടുകളായ ആക്‌സിസ് ബാങ്ക് എന്നിവിടങ്ങളില്‍ അക്കൗണ്ട് മരവിപ്പിച്ചത്. നിലവില്‍ പിഴയും പലിശയും ചേര്‍ത്ത് 73.5 ലക്ഷം രൂപയാണ് മഹേഷ് നല്‍കേണ്ടത്.
നിരവധി സ്ഥാപനങ്ങളുടെയും ബ്രാന്‍ഡുകളുടേയും ബ്രാന്‍ഡ് അംബാസിഡര്‍ ആയ താരം ഇതിനൊന്നും നികുതി അടച്ചിട്ടില്ലെന്നാണ് വിവരം.