തലയ്ക്ക് തൊട്ട് മുകളിൽ കൂടി തൊട്ടു തൊട്ടില്ല; ഇതാണ് മാഹോ ബീച്ചിന്റെ പ്രത്യേകത

0

തലയ്ക്ക് തൊട്ട് മുകളിൽ കൂടി തൊട്ടു തൊട്ടില്ല എന്ന പോലെ വിമാനം പോകുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ .അത് കാണാമെങ്കില്‍ സെന്‍റ് മാർടിനിലെ മാഹോ ബീച്ചിലേക്ക് വരാം .ലോകപ്രശസ്തം ആണീ ബീച്ച് .മണൽത്തിട്ടകളും നീലതിരമാലകളും കൊണ്ട് മനോഹരമായ മാഹോ ബീച്ച് കരീബിയയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വളരെ ശ്രദ്ധേയമാണ്.Related image

മാഹോ ബീച്ചിന്‍റെ സൗന്ദര്യത്തിനു ആക്കം കൂട്ടുന്നത്‌ മനുഷ്യനിര്‍മ്മിതം ആയ മറ്റൊരു വിസ്മയം കൂടിയാണ് .അതാണ്‌ പ്രിൻസസ് ജൂലിയാന ഇന്റർനാഷണൽ എയർപോർട്ട് .ബിച്ചിന് വളരെ അടുത്തായിട്ടാണ് റൺവെ എന്നതിനാൽ വളരെ താഴ്ന്നാണ് ഇവിടെ വിമാനങ്ങൾ പറക്കുക. ഇത് ഏവരേയും അമ്പരിപ്പിക്കുന്നൊരു കാഴ്ചയാണ്. ചാടിതൊടാൻ പാകത്തിലായിരിക്കും വിമാനങ്ങൾ ബീച്ച് വഴി കടന്നുപോവുക.പഞ്ചാരമണൽത്തിട്ടയേയും വിനോദസഞ്ചാരികളെയും തൊട്ടുതൊട്ടില്ലെന്നമട്ടിൽ താഴ്ന്നുപറക്കുന്ന ഈ സുന്ദരക്കാഴ്ച കാണാൻ എത്തുന്ന വിനോദസഞ്ചാരികളും നിരവധിയാണ്. ഈ അത്യപൂർവ്വ കാഴ്ച സമ്മാനിക്കുന്ന ഒരേയൊരു ബീച്ചാണ് മാഹോ ബീച്ച്. റൺവെ ബീച്ചിന് സമീപത്തായതിനാൽ ഭൂപരപ്പിൽ നിന്ന് നൂറ് അടി ഉയരത്തിലായിരിക്കും വിമാനങ്ങൾ പറക്കുക. അത്യപൂർവ്വമായ കാഴ്ചയായിരുന്നാൽ കൂടി വളരെ അപകടവുമേറിയതാണ്.

വിമാനങ്ങൾ പറക്കുമ്പോൾ ജെറ്റ് ബ്ലാസ്റ്റെന്നൊരു (എൻജിനിൽ നിന്നും പ്രവഹിക്കുന്ന ശക്തമായ വായുപ്രവാഹം) പ്രതിഭാസമുണ്ടാകാറുണ്ട്. എൻജിനിൽ നിന്നുമുള്ള വായു പ്രവാഹത്തിൽ ആളുകൾ ദൂരേക്ക് തെറിച്ച് അപകടം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ബീച്ചിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന 2,300 മീറ്റർ നീളമുള്ള പത്താം നമ്പർ റൺവെയിൽ നിന്നും പൊങ്ങുന്ന വിമാനങ്ങളിൽ നിന്നുണ്ടാകുന്ന ജെറ്റ് ബ്ലാസ്റ്റിൽ നിരവധിയാളുകൾക്ക് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ വലിയ മതിൽകെട്ടി റൺവേയും ബീച്ചും വേർതിരിച്ചിരിക്കുകയാണ്.

1942ൽ മിലിട്ടറി എയർസ്ട്രിപ്പായിട്ടാണ് ഈ എയർപോർട് പ്രവർത്തിക്കാൻ തുടങ്ങിയത്. പിന്നീടിത് സിവില്യൻ എയർപോർടായി മാറുകയും രണ്ടായിരത്തിയൊന്നിൽ എയർപോർട് കൂടുതൽ വിപുലീകരിച്ചു. വിനോദ സഞ്ചാരസാധ്യതകൾ വർധിച്ചപ്പോൾ പുതിയ ടെർമിനലുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും വർധിപ്പിച്ച് ഇന്നു കാണുന്ന പ്രിൻസസ് ജൂലിയാന ഇന്‍റർനാഷണൽ എയർപോർടായി മാറുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.