ഈ നടനെ തിരിച്ചറിയാമോ?; ദേശീയ അവാര്‍ഡ് ജേതാവിന്റെ 324 വയസ്സുള്ള കഥാപാത്രമായുള്ള ലുക്ക് വൈറല്‍

0

ഒറ്റ നോട്ടത്തിലെന്നല്ല ഒരുപാട് നോക്കിയാലും തിരിച്ചറിയാൻ പറ്റില്ല ഈ നടൻ ആരാണെന്ന്. ദിനേഷ് വിജന്‍ സംവിധാനം ചെയ്ത രാബ്ത എന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുഷാന്ത് സിംഗ് രജ്പുതും, കൃതി സാനണും കേന്ദ്രകഥാപാത്രമായ ചിത്രത്തിന്റെ ട്രെയിലറിന്റെ അവസാനരംഗത്ത് അമ്പരപ്പിക്കുന്ന മേക്ക് ഓവറില്‍ ഒരു അതിഥി താരമുണ്ടായിരുന്നു.

324 വയസ്സുള്ള കഥാപാത്രമായി ഒരു ബോളിവുഡ് താരം. ചെറു താരമൊന്നുമല്ല, ഞെട്ടിക്കുന്ന പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ രാജ്കുമാര്‍ റാവു. ഷാഹിദ്, അലിഗഡ്, ട്രാപ്പ്ഡ് എന്നീ സിനിമകളിലൂടെ ഞെട്ടിച്ച അഭിനേതാവ്. ട്രെയിലറില്‍ 324 കാരനായി തിരിച്ചറിയാനാകാത്ത വിധമുള്ള വേഷപ്പകര്‍ച്ചയില്‍ എത്തിയത് രാജ്കുമാര്‍ റാവുവാണെന്ന് സംവിധായകന്‍ ദിനേഷ് വിജന്‍ തന്നെ വെളിപ്പെടുത്തി.ഗസ്റ്റ് റോളാണ് തനിക്ക് ചിത്രത്തിലെന്ന് താരം ട്വീറ്റ് ചെയ്തുകഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ്. ​ ട്രെയിലറിലെ ലുക്ക് ചര്‍ച്ചയായതോടെ രാബ്തയിലെ നായകന്‍ സുഷാന്തിനേക്കാള്‍ ശ്രദ്ധ രാജ്കുമാറിന്റെ മേക്ക് ഓവറിലേക്കായി. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഈ മേക്ക് ഓവറിന് പിന്നില്‍.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.