മുന്‍ ഭര്‍ത്താവിന്റെ സമ്മാനം; ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് മലൈക അറോറ

0

ബോളിവുഡ് ആരാധകരുടെ ചർച്ച വിഷയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരാളാണ് മലൈക അറോറ. തന്നെക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുന്‍ കപൂറുമായുള്ള പ്രണയബന്ധം കൊണ്ടാണ് മലൈക ബോളിവുഡിലെ ചർച്ചാവിഷയമാകുന്നത്.

ആരാധകർക്കായി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി എല്ലാ വിശേഷങ്ങളും താരം തന്നെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ മലൈക പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്. മുൻ ഭർത്താവ് അർബാസ് ഖാൻ നൽകിയ സമ്മാനത്തിന്റെ ചിത്രമാണ് താരം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. മാമ്പഴമാണ് അര്‍ബാസ് മലൈകയ്ക്ക് സമ്മാനിച്ചത്. ഇതിന് നന്ദി അറിയിച്ച് ഇൻസ്റ്റഗ്രാമിൽ മലൈക സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു.

തന്റെ മുന്‍ ഭര്‍ത്താവായ അര്‍ബാസ് തനിക്കായി അയച്ചുനല്‍കിയ സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റ സ്‌റ്റോറിയായി മലൈക ചിത്രം പങ്കുവച്ചത്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താണ് അര്‍ബാസ് മലൈകയ്ക്ക് മാമ്പഴമെത്തിച്ചത്.

വിവാമോചനത്തിനുശേഷവും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഇരുവരെയും അഭിനന്ദിച്ച് ആരാധകർ രംഗത്തെത്തി. മാതൃകാപരമായ പെരുമാറ്റം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. 2017 ലാണ് 19 വർഷം നീണ്ട ദാമ്പത്യം അർബാസും മലൈകയും അവസാനിപ്പിച്ചത്. 18 കാരൻ അർഹാനാണ് ഇവരുടെ മകൻ.

2017 ഇരുവരും വേര്പിരിഞ്ഞതോടെയാണ് മലൈക അര്‍ജുന്‍ കപൂറുമായുള്ള പ്രണയബന്ധം ചര്‍ച്ചകളില്‍ നിറഞ്ഞത്. അർബാസ് ഖാൻ മോഡല്‍ ജിയോർജിയ അൻഡ്രാനിയുമായി പ്രണയത്തിലാണ്.