ലെഹങ്കയിൽ അതിസുന്ദരിയായി മലൈക അറോറ

0

ഫാഷനിൽ ബോളിവുഡിലെ യുവനടിമാര്‍ക്ക് 46കാരിയായ മലൈക എപ്പോഴും ഒരു വെല്ലുവിളിയാണ്. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലാവുന്നത്.

ഫാഷൻ ലോക്ഡൗണിൽ ബ്യൂട്ടിടിപ്സും വര്‍ക്കൗട്ട് വീഡിയോകളുമൊക്കെയായി താരം ഇടയ്ക്കിടെ എത്താറുമുണ്ട്. ഇപ്പോഴിതാ മലൈക പുത്തന്‍ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലാവുന്നത്.

ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക‌്ഷനിലുള്ള ഐവറി ലെഹങ്കയിലാണ് മലൈക ഇത്തവണ തിളങ്ങിയത്. രം തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സിൽവർ സീക്വിൻ ആവരണമുള്ള ലെഹങ്ക കോക്ക്ടയിൽ പാര്‍ട്ടിക്കും സംഗീത് ആഘോഷങ്ങൾക്കും അനുയോജ്യമായതാണ്.

സ്ലീവ്‌ലസും നീണ്ട നെക്‌ലൈനോടും കൂടിയുള്ളതാണ് ബ്ലൗസ്. തബാൻ എന്നാണ് മനീഷ് മൽഹോത്രയുടെ പുതിയ കലക്‌ഷന്റെ പേര്.വജ്രം കൊണ്ടുള്ള നെറ്റിച്ചുട്ടി, കമ്മൽ, മരതകം പതിപ്പിച്ച മോതിരം, വള എന്നിവയാണ് മലൈകയുടെ ആക്സസറീസ്.