ഇന്ത്യ -പാക് സംഘർഷം: പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമല്ല; മലാല യുസഫ് സായി

1

ഇന്ത്യ പാക് പ്രശ്നങ്ങൾ നരേന്ദ്രമോദിയും, ഇമ്രാൻ ഖാനും ചർച്ചയിലൂടെ പരിഹരിക്കണമെന്നും നോബേല്‍ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ് സായി. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം. യുദ്ധഭീകരതയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ഒരിക്കല്‍ തുടങ്ങിയാല്‍ അതവസാനിപ്പിക്കല്‍ എളുപ്പമായിരിക്കില്ലെന്നും മലാല ഓര്‍മ്മിപ്പിച്ചു. നിലവില്‍ ഉള്ള യുദ്ധങ്ങള്‍ കാരണം നിരവധിപ്പേര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് . അതിനാല്‍ തന്നെ മറ്റൊരു യുദ്ധം ഇനി നമുക്ക് വേണ്ടെന്നും മലാല ട്വിറ്ററില്‍ കുറിച്ചു. അന്താരാഷ്ട്ര സമൂഹം ഇന്ത്യ-പാക്ക് ചര്‍ച്ചയെ പിന്തുണയ്ക്കണമെന്നും മലാല പറഞ്ഞു.