ജിദ്ദയിലേക്കുള്ള യാത്രയിൽ മലപ്പുറം സ്വദേശി ദുബൈയിൽ കോവിഡ് ബാധിച്ച് മരിച്ചു

0

റിയാദ്: ദീര്‍ഘകാലത്തെ അവധികഴിഞ്ഞ് സൗദിയിലെ ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ ദുബൈയിലെത്തിയ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം മഞ്ചേരി പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി അരിപ്രത്തൊടിക അഷ്‌കര്‍ അലിയാണ് (38) വ്യാഴാഴ്ച ദുബൈയിലെ ആശുപത്രിയില്‍ മരിച്ചത്.

ജിദ്ദയില്‍ ടാക്‌സി ഡ്രൈവറായിരുന്ന യുവാവ് എട്ട് മാസം മുമ്പാണ് അവധിക്കായി നാട്ടില്‍ പോയത്. അതിനിടയില്‍ കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങി നാട്ടിലായി. മൂന്നാഴ്ച മുമ്പ് ജിദ്ദയിലേക്കുള്ള മടക്കയാത്രയിലാണ് ദുബൈയില്‍ എത്തിയത്. അവിടെ വെച്ച് കൊവിഡ് ബാധിക്കുകയായിരുന്നു. ഭാര്യ: അരിക്കുഴി ഉമ്മുസല്‍മ ചെമ്പ്രശ്ശേരി, മക്കള്‍: മുഹമ്മദ് സിനാന്‍, ഫാത്തിമ സന, ഹാദി അഷ്‌കര്‍.