ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മാളവിക; വൈറലായി ചിത്രങ്ങൾ

0

ദുല്‍ഖറിന്റെ നായികയായി ‘പട്ടം പോലെ’ എന്ന സിനിമയിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് മാളവിക മോഹന്‍. മലയാളി ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകളായ മാളവിക പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നല്‍ക്കുന്ന താരത്തിന്റെ പുതിയ ഫേട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

അയേഷാഡെപാല ഒരുക്കിയ വസ്ത്രത്തില്‍ അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഹോട്ട് ലുക്കിലുള്ള ചിത്രം നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. പൂളിന്റെ തീരത്ത് നിൽക്കുന്ന സ്റ്റൈലൻ ചിത്രമാണിത്. വെള്ള പാന്റും നീല നിറത്തിലുള്ള മേഡേൺ ടോപ്പുമാണ് നടിയുടെ വേഷം.നേരത്തെ ലാക്മേ ഫാഷന്‍ വീക്കില്‍ ഫാഷന്‍ സ്റ്റേറ്റ്‌മെന്റ് കൊണ്ട് മാളവിക താരമായി മാറിയിരുന്നു.

മജീദ് മജീദി ഒരുക്കിയ ബിയോണ്‍ഡ് ദി ക്ലൗഡ്സിലൂടെ ബോളിവുഡിലും താരം ചുവട് വച്ചു. രജനികാന്ത് ചിത്രം പേട്ടയിലും പ്രധാനവേഷം കൈകാര്യം ചെയ്തത് മാളവികയായിരുന്നു. വിജയ് നായകനാകുന്ന തെലുങ്ക് ചിത്രം ദളപതി 64 ആണ് മാളവികയുടെ പുതിയ പ്രോജക്ട്.