ഫാമിലി എന്‍റർടെയ്‌നർ ‘പ്രാവ്’ സിംഗപ്പൂരിൽ റിലീസ് ചെയ്യുന്നു

0

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ഫാമിലി എന്‍റർടെയ്‌നർ ‘പ്രാവ്’ നു സിംഗപ്പൂർ തിയേറ്ററുകളിലേക്ക് .. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ‘പ്രാവ്’ ഒക്ടോബർ 8 നു കാർണിവൽ സിനിമാസിൽ ആണ് റിലീസ് ചെയ്യുന്നത് .

അപ്പാനി ശരത് നായകനായ മിയ കുൽപ്പ എന്ന ചിത്രത്തിനു ശേഷം നവാസ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രാവ്. യുവതാരം അമിത് ചക്കാലയ്ക്കൽ, സാബു മോൻ, മനോജ് കെ.യു, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ സിംഗപ്പൂർ മലയാളിയായ തകഴി രാജശേഖരൻ ആണ് പ്രാവ് നിർമിച്ചിരിക്കുന്നത്. മകൻ ആദര്‍ശ് രാജയുംഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട് .

Book your tickets: carnivalcinemas.sg