സമകാലിക യാഥാർത്ഥ്യങ്ങളുടെ പന്ത്രണ്ട് മലയാളി കാഴ്ചകൾ

സമകാലിക യാഥാർത്ഥ്യങ്ങളുടെ പന്ത്രണ്ട് മലയാളി കാഴ്ചകൾ
iffk_veyilmarangal

സമകാലിക കേരളീയകാഴ്ചകളുടെ  പരിച്ഛേദമായി  രാജ്യാന്തര ചലച്ചിത്ര മേളയിൽ പന്ത്രണ്ടു മലയാള ചിത്രങ്ങൾ.ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച,സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനി, മനോജ് കാനയുടെ കെഞ്ചിറ,ഡോ.ബിജുവിന്റെ വെയിൽ മരങ്ങൾ തുടങ്ങിയ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷതേടി ഹിമാചൽപ്രദേശിലേക്കു കുടിയേറിയ കുടുംബം അനുഭവിക്കുന്ന വിവേചനം പ്രമേയമാക്കിയ ചിത്രമാണ് ഡോ.ബിജുവിന്റെ വെയിൽ മരങ്ങൾ.
ഏഷ്യ പസഫിക് സ്‌ക്രീൻ അവാർഡ്,ഷാങ് ഹായ് ചലച്ചിത്ര മേളയിലെ വിവിധപുരസ്കാരങ്ങൾ എന്നിവ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ശ്യാമപ്രസാദിന് 2018-ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം  നേടിക്കൊടുത്ത ചിത്രമാണ് ഒരു ഞായറാഴ്ച.ഒരേ നഗരത്തിലുള്ള നാലു പേരുടെ ഒരു ഞായറാഴ്ചയാണ് ചിത്രത്തിന്റെ പ്രമേയം.വിശപ്പിനോടും ദാരിദ്ര്യത്തിനോടും കെഞ്ചിറ എന്ന പണിയ പെൺകുട്ടി നടത്തുന്ന പോരാട്ടമാണ് മനോജ് കാനയുടെ കെഞ്ചിറ എന്ന ചിത്രം .

വാർദ്ധക്യത്തിന്റെ ഒറ്റപ്പെടൽ ചിത്രീകരിക്കുന്ന പ്രിയനന്ദന്റെ സൈലെൻസർ  ജയരാജിന്റെ രൗദ്രം,ആഷിക് അബുവിന്റെ വൈറസ്,സദാചാര പോലീസിങ്ങിന് വിധേയാകുന്ന പ്രണയിതാക്കളുടെ കഥ പറയുന്ന ഇഷ്‌ക്,കാമുകന്റെ ആസിഡ് ആക്രമണത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഉയരെ,ഖാലിദ് റഹ്മാന്റെ ഉണ്ട ,മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ്,സലിം അഹമ്മദിന്റെ ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം