നമ്മുടെ ഓണം ഇനി വിക്കികോമിലും

0

മലയാളികള്‍ക്ക് അഭിമാനിക്കാം.നമ്മുടെ ഓണം ഇനി വിക്കികോമില്‍. അത്തം മുതല്‍ ചതയം വരെയുള്ള ദിവസങ്ങളില്‍ ഓണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വിക്കിപീഡിയയുടെ ഭാഗമായ വിക്കികോമണ്‍സിലേക്ക് അപ്‌ലോഡ് ചെയ്യാന്‍ മലയാളം വിക്കിപീഡിയ തയ്യാറെടുക്കുന്നു.

ഓണം വിക്കിമീഡിയയെ സ്‌നേഹിക്കുന്നു എന്ന പേരിലാണ് പരിപാടി നടക്കുന്നത്. ഓണവുമായി വൈജ്ഞാനിക സ്വഭാവമുള്ളതും സ്വയം എടുത്തതുമായ ചിത്രങ്ങള്‍ 2016 സെപ്തംബര്‍ 4 മുതല്‍ സെപ്തംബര്‍ 16 വരെയുള്ള തീയതികളിള്‍ മലയാളം വിക്കിപീഡിയയിലോ, വിക്കിമീഡിയ കോമണ്‍സിലോ ആര്‍ക്കും അപ്‌ലോഡ് ചെയ്യാവുന്നതാണ്.

സ്വതന്ത്രമായ ഉപയോഗാനുമതിയുള്ള മറ്റു ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്രലൈസന്‍സോടെ വിക്കികോമണ്‍സില്‍ ചേര്‍ക്കപ്പെടുന്ന ചിത്രങ്ങളും മറ്റു രേഖകളും ഇന്റര്‍നെറ്റ് ഉള്ളിടത്തോളം കാലം ആര്‍ക്കും ഉപയോഗിക്കാം.ഈ ചിത്രങ്ങള്‍ മാധ്യമങ്ങളുള്‍പ്പെടെ ആര്‍ക്കുവേണമെങ്കിലും സൗജന്യമായി പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ചിത്രങ്ങള്‍ എടുത്തയാള്‍ക്ക് കൃത്യമായ കടപ്പാട് നല്‍കണമെന്നും വിക്കിപീഡിയ പ്രവര്‍ത്തകര്‍ പറഞ്ഞു.