സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി മരിച്ചു
krishnakumar-png_710x400xt

റിയാദ്: സൗദി അറേബ്യയിലെ അബ്ഖൈഖില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് തിരുവനന്തപുരം സ്വദേശി. അബ്ഖൈഖിലുണ്ടായ അപകടത്തിൽ നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണകുമാര്‍ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അബ്‌ഖൈഖ് ഐൻദാർ എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം.

കാർ പാർക്ക് ചെയ്ത ശേഷം കൃഷ്ണകുമാർ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആദ്യം അബ്‌ഖൈഖ് ആശുപത്രിയിലും തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരിച്ചു.

13  വര്‍ഷത്തോളമായി അബ്ഖൈഖിലെ എം എസ് കെ കമ്പനിയില്‍ എൻജിനീയറായിജോലിചെയ്യുകയായിരുന്നു കൃഷ്ണകുമാര്‍. നവോദയ കലാസാംസ്കാരിക വേദി അബ്ഖൈഖ് ഏരിയ മുൻ എക്സിക്യുട്ടീവ്‌ അംഗവും കുടുംബവേദി മുൻ സെക്രട്ടറിയുമായിരുന്നു.

അബ്‌ഖൈഖിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ സജിതയും മക്കൾ നന്ദന, ധ്രുവ്, ദേവ് എന്നിവരും ഇപ്പോൾ നാട്ടിലാണ്. ദമ്മാം സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി നവോദയ സാമൂഹികക്ഷേമ വിഭാഗം അറിയിച്ചു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം