ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

0

ഖത്തറിലുണ്ടായ കാറപകടത്തിൽ മലയാളി യുവതി മരിച്ചു. കൊല്ലം നെടുവത്തൂർ സ്വദേശി ചിപ്പി വർഗീസാണ് (25) ചൊവ്വാഴ്ച രാത്രിയിൽ ഖത്തറിലെ വുകൈർ ഭാഗത്തുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്​.

ചിപ്പി വർഗീസിൻറെ മൃതദേഹം വക്​റയിലെ ഹമദ്​ ആശുപത്രി മോർച്ചറിയിൽ സു​ക്ഷിച്ചിരിക്കുകയാണ്​. ഏതാനും ആഴ്ചകൾക്ക്​ മുമ്പാണ്​ ചിപ്പി വർഗീസ്ക മകനൊപ്പം സന്ദർശക വിസയിൽ ഖത്തറിൽ ജോലി ചെയ്യുന്ന ഭർത്താവിനരികിലേക്കെത്തിയത്.

ഭർത്താവ് ജെറിൻ ജോൺസണും മൂന്ന്​ മാസം പ്രായമുള്ള മകൻ ലൂക്കിനുമൊപ്പം കാറിൽ യാത്രചെയ്യവേയായിരുന്നു അപകടമുണ്ടായത്.
ഇരുവരും ഹമദ്​ ആശുപത്രിയിൽ ചികിത്സയിലാണ്​. കൊല്ലം നെടുവത്തൂർ അമ്പലത്തുംകാലയിലെ സി.വി. വില്ലയിൽ വർഗീസിൻറെയും ഷൈനിയുകെയും മകളാണ്​ ചിപ്പി.