വിമാനത്തിനുള്ളിൽ വെച്ച് വിദേശ വനിതയെ ഉപദ്രവിക്കാൻ ശ്രമം; മലയാളി അറസ്റ്റിൽ

0

കൊച്ചി: വിമാനത്തിനുള്ളിൽ വെച്ച് വിദേശ വനിതയെ ഉപദ്രവിക്കാൻ ശ്രമിച്ച മലയാളി അറസ്റ്റിൽ. ഫോർട്ട് കൊച്ചി സ്വദേശി ഓവൻ ന്യൂസാണ് പിടിയിലായത്. വിമാനത്തിനുള്ളിൽ വെച്ച് യുവാവിന്‍റെ ശല്യം സഹിക്കാനാവാതെ യുവതി പൈലറ്റിനോട് പരാതിപ്പെട്ടുകയായിരുന്നു.

തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ പൈലറ്റ് വിവരമറിയിച്ചതിനനുസരിച്ച് സി ഐഎസ്എഫ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറുകയായിരുന്നു.