ഗള്‍ഫില്‍ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു

0

അബുദാബി: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇന്ന് നാല് മലയാളികൾ കൂടി മരിച്ചു. കണ്ണൂർ സ്വദേശി കല്ലാളത്തില്‍ കുന്നിലന്‍ചണ്ടി ഷിജിത്ത് (45) അബുദാബിയിയിലും മലപ്പുറം പാണ്ടിക്കാട് തച്ചിനങ്ങാടം ഒറവുപുറം സ്വദേശി മുഹമ്മദ് ശരീഫ് (50) ദമാമിലും ആലപ്പുഴ മാന്നാര്‍ ഇരമത്തൂര്‍ അനില്‍ കുമാര്‍ (52) സൗദി ജുബൈലിലും എറണാകുളം വൈറ്റില സ്വദേശി എം.എസ് മുരളീധരന്‍(52) ഖത്തറിലുമാണ് മരിച്ചത്.

മുരളീധരന്‍ ദോഹയില്‍ ഗ്ലോബല്‍ മീഡിയ നെറ്റ്വര്‍ക് എന്ന പേരില്‍ സ്വന്തമായി സ്ഥാപനം നടത്തി വരികയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റീനില്‍ ആയിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 170 ആയി.