മിനി ട്രക്കും ട്രെയ്‍ലറും കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

മിനി ട്രക്കും ട്രെയ്‍ലറും കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു
j11-12

റിയാദ്: സൗദിയിൽ മിനി ട്രക്കും (ഡൈന) ട്രെയ്‍ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് - ദമ്മാം ഹൈവേയിൽ വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടോടെയുണ്ടായ അപകടത്തിലാണ് മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) മരിച്ചത്.

റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്റര്‍ അകലെയാണ് സംഭവം. റിയാദിൽ കെൻസ് എന്ന കമ്പനിയിൽ ഡ്രൈവറായ യുവാവ് മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം.

യൂസുഫ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം കമ്പനിയധികൃതരെ അറിയിക്കുകയും ചെയ്തു.

ദീർഘകാലമായി സൗദിയിൽ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് അവാസാനമായി നാട്ടിൽ പോയി പത്ത് ദിവസം അവിടെ ചെലവഴിച്ച ശേഷം മടങ്ങിയത്. അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്.

പിതാവ്: ബീരാൻ, മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയയാണ് മാതാവ്. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടൻ. മക്കൾ: സന നസറിൻ (14), ഷഹൽ ഷാൻ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Read more

കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു

കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്‌ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസ്; മുഖ്യമന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകി

കിഫ്ബി മസാല ബോണ്ടിലെ ഇ ഡി നോട്ടീസിൽ മുഖ്യമന്ത്രി ഹൈക്കോടതിയിൽ.നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കിഫ്‌ബി ചെയർമാൻ