ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണ് ദുബായില്‍ മലയാളി മരിച്ചു

0

ദുബായ്: ദുബായ് ജദ്ദാഫ് ക്രീക്കില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണ് മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ പുത്തയം എസ്എസ് ഹൗസില്‍ സഹദ് അബ്‍ദുല്‍ സലാമാണ് മരിച്ചത്. ഇയാൾ ദുബായിൽ ഒരു സ്ഥാപനത്തിൽ പി ആർ ഒ ആയി ജോലി ചെയ്യുകയാണ്. ബുധനാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.

പൊലീസും തീരസുരക്ഷാ ജീവനക്കാരും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഫോറന്‍സിക് ലബോറട്ടറി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

13 വർഷമായി സഹദ് ദുബായിൽ ജോലിചെയ്യുന്നു. ഭാര്യ ഷെര്‍മിയ, മുഹമ്മദ് ഷഹ്‍സാദ്, മുഹമ്മദ് ഷിഷാന്‍ എന്നിവര്‍ മക്കളാണ്.