മലയാളി യുവാവ് യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

0

അല്‍ഐന്‍: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വളാഞ്ചേരി സ്വദേശി സ്വാലിഹ് (26) ആണ് മരിച്ചത്. അബുദാബിയില്‍ നിന്ന് അല്‍ഐനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വാഹനം ഓടിച്ചിരുന്ന ഈജിപ്ഷ്യന്‍ പൗരനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ ജോലി കഴിഞ്ഞ് മടങ്ങിപ്പോകുമ്പോഴായിരുന്നു അപകടം. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ സ്വാലിഹിന് ഏതാനും ദിവസങ്ങള്‍ മുമ്പാണ് ജോലി ലഭിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.