റിഗ്ഗിലെ ജോലിക്കിടെ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി

റിഗ്ഗിലെ ജോലിക്കിടെ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി
enos.jpg.image.845.440

മുംബൈ ∙ ഒഎൻജിസിയുടെ റിഗ്ഗിലെ ജോലിക്കിടെ മലയാളി എൻജിനീയറെ കടലിൽ വീണു കാണാതായി. ഒഎൻജിസിക്കായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള സിസ്റ്റം പ്രൊട്ടക‌്‌ഷൻ എന്ന കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയർ പത്തനംതിട്ട അടൂർ പഴകുളം ഒാലിക്കൽ ഗ്രേസ് വില്ലയിൽ ഗീവർഗീസിന്റെ മകൻ എനോസിനെയാണ് (25) കാണാതായത്.

ഒരു വർഷമായി ഇൗ കമ്പനിയിൽ പ്രവർത്തിക്കുന്നു. കമ്പനി നിർദേശപ്രകാരം ഏതാനും ആഴ്ച മുൻപാണ് ഒഎൻജിസിയുടെ എണ്ണ സംസ്കരണ പ്ലാറ്റ്ഫോമിൽ ജോലിക്ക് പോയത്. വെള്ളിയാഴ്ച രാത്രി മുതൽ കാണാതായി എന്നാണ് സിസ്റ്റം പ്രൊട്ടക‌്‌ഷൻ കമ്പനി മാനേജർ വീട്ടുകാരെ അറിയിച്ചത്.

സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ച് പിതാവ് ഗീവർഗീസ് പൊലീസിലും മുഖ്യമന്ത്രി പിണറായി വിജയൻ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി എന്നിവർക്കും പരാതി നൽകി.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം