പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മനാമ: ആലപ്പുഴ സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചേര്‍ത്തല പാണാവള്ളി സ്വദേശി ജോസഫ് ജോസഫ് (60) ആണ് മരിച്ചത്.

20 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ബഹ്റൈനില്‍ അല്‍ വസാന്‍ ഗ്രൂപ്പിന് കീഴിലെ ഫില്‍ഫിലാ റസ്റ്റോറന്റില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.