പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മനാമ: കണ്ണൂർ സ്വദേശിയായ പ്രവാസി ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കണ്ണൂര്‍ അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ രവീന്ദ്രന്റെയും രമയുടെയും മകൻ ഷമി (49) ആണ് മരിച്ചത്. മനാമയിലെ ചന്ദ്ര ടെക്സ്റ്റയിൽസ് കമ്പനിയിൽ മൂന്നുവർഷമായി ടെയ്‍ലറായി ജോലി ചെയ്തുവരികയായിരുന്നു.

ബുധനാഴ്ച അർധരാത്രിയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.