പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി മഠത്തിപറമ്പ് കാഞ്ഞിരകുണ്ടില്‍ ഷാജി മുഹമ്മദ് (48) ആണ് മരിച്ചത്. മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയായിരുന്നു. ചെര്‍പ്പുളശ്ശേരി കാഞ്ഞിരക്കുണ്ടില്‍ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ – സുനീറ. മക്കള്‍ – ഷഹാന, സന.

നേരത്തെ ദുബൈയിലും മലേഷ്യയിലും പ്രവാസിയായിരുന്ന ഷാജി, മൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു. അല്‍ വക്രയിലായിരുന്നു താമസം. വക്ര ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.