പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. ദല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി കസാലക്കുന്നു സ്വദേശി ചെറുകാട്ടിൽ അബ്ദുൽ ഹകീം (55) മരിച്ചു. മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്.

പിതാവ് – പരേതനായ സൈദലവി, മാതാവ് – ഫാത്തിമ, ഭാര്യ – ഹസനത്ത്. മക്കൾ – ഹന്ന ഫാത്തിമ (പ്ലസ് വൺ വിദ്യാർഥി), മുഹമ്മദ് ഹന്നാൻ (ഒമ്പതാം ക്ലാസ് വിദ്യാർഥി), ഇസ ഫാത്തിമ (ഏഴാം ക്ലാസ് വിദ്യാർഥി). സഹോദരൻ സാലി റിയാദിലുണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കും. സഹോദരനോടൊപ്പം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരും മരണാനന്തര നടപടികൾ പൂർത്തീകരിക്കൻ രംഗത്തുണ്ട്.