പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

0

റിയാദ്​: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. റിയാദിൽ നിന്ന്​ 600 കിലോമീറ്ററകലെ വാദി ദവാസിറിൽ മലപ്പുറം പെരിന്തൽ മണ്ണ ചെറുകര സ്വദേശി ഹംസ (56) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി രണ്ടാഴ്ചയായി വാദി ദവാസിർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആരോഗ്യനില വഷളാവുകയും ശ്വാസതടസം ഉണ്ടാവുകയും ചെയ്‍തതിനെ തുടർന്ന്​ വെന്റിലേറ്ററിലേക്ക്​ മാറ്റിയിരുന്നു. ഇന്ന്​ ഉച്ചക്ക് 12 മണിയോടെ അന്ത്യം സംഭവിച്ചു. ഏറെ കാലമായി വാദി ദവാസിറിൽ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ കുന്നത്ത് മുഹമ്മദ് കുട്ടി, ഭാര്യ: സുമയ്യ, മക്കൾ: സുമിന, സനൂപ്, മരുമകൻ: മുഹമ്മദലി.