പ്രവാസി മലയാളി റോഡപകടത്തില്‍ മരിച്ചു

0

കുവൈത്ത് സിറ്റി: മലപ്പുറം സ്വദേശിയായ യുവാവ് കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം മാട്ടക്കുളം കരുവാടന്‍ സിറാജുദ്ദീന്‍ (29) ആണ് മരിച്ചത്. 30-ാം നമ്പര്‍ റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

കാറില്‍ സഞ്ചരിക്കവെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഈ സമയം മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ കുവൈത്തി പൗരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ആറ് മാസം മുമ്പാണ് സിറാജുദ്ദീന്‍ കുവൈത്തിലെത്തിയത്.

പിതാവ് – ജമാലുദ്ദീന്‍ മുസ്‍ലിയാര്‍. മാതാവ് – ഫാത്തിമ ചുണ്ടകുന്നുമ്മല്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.