പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

0

മസ്‍കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനം സ്വദേശി വാളംപറമ്പില്‍ മുഹമ്മദ് ഷിയാസ് ഉസ്‍മാന്‍ (34) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ദുബൈയില്‍ നിന്ന് സലാലയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

തുംറൈത്തിനും സലാലയ്‍ക്കും ഇടയില്‍ ഹരീതില്‍ വെച്ചുണ്ടായ അപകടകത്തിലായിരുന്നു അന്ത്യം. പിന്നില്‍ നിന്നുവന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അപകടത്തിന്റെ വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഒപ്പമുണ്ടായിരുന്ന ഭാര്യയും മകനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു.