പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

0

അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പൊടി ചെഴിയാംപറമ്പത്ത് സുബീഷ് (36) ആണ് അബുദാബിയിലെ ബനിയാസില്‍ മരിച്ചത്.

വെള്ളിയാഴ്ചയായിരുന്നു അപകടം. സുബീഷും മറ്റ് മൂന്ന് പേരും കൂടി സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൂട്ടത്തിലുണ്ടായിരുന്ന എറണാകുളം പിറവം വെട്ടുകല്ലുങ്കല്‍ റോബിന്‍ (43) ഗുരുതര പരിക്കുകളോടെ അബുദാബി ശൈഖ് ശഖ്‍ബൂത്ത് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ട് പേരും ചികിത്സയിലാണ്.

മരണപ്പെട്ട സുബീഷ് അബുദാബിയില്‍ കാര്‍പെന്ററായി ജോലി ചെയ്യുകയായിരുന്നു. ഒക്ടോബറില്‍ വിവാഹം നടക്കാനാരിക്കുവെയായിരുന്നു അപ്രതീക്ഷിത വിയോഗം. പേരച്ചന്റെയും രാധാമണിയുടെയും മകനാണ്. സഹോദരങ്ങള്‍ – സുരേഷ് ബാബു, സുനിത, സുജാത. നടപടികളില്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.