തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

0

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശ്ശൂർ പഴുവിൽ സ്വദേശി കൊട്ടാരത്തിൽ അഹമ്മദ് മകൻ നൂറുദ്ദീൻ (51) ആണ് ഒമാനിലെ ബുറൈമിയിൽ മരിച്ചത്. മസ്‍കത്ത് എൻവയോൻമെന്റൽ എഞ്ചിനീയറിങ് സർവീസസിനു വേണ്ടി ബുറൈമിയിൽ ജോലി ചെയ്‍തുവരികയായിരുന്നു.

മാതാവ് – ഖദീജ. ഭാര്യ – സീനത്ത്. മക്കൾ: സനുജ ഷിബിൻ (ബഹ്റൈൻ), സഫ. കൊവിഡ് പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ആണെങ്കില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.