ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് മരിച്ചു

0

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹമ്മദ് (37) ആണ് മരിച്ചത്. ഖത്തറില്‍ ബൂം ജനറല്‍ കോണ്‍ട്രാക്ടേഴ്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു.

രാവിലെ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബൂഹമൂറിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമായത്.

ഭാര്യ – ഷാന. മക്കള്‍ – ലൈസല്‍, ഫൈസി. പിതാവ് – അഹമ്മദ് കുഞ്ഞി. മാതാവ് – സഈദ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഞായറാഴ്‍ച രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി.