പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

0

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പുത്തൂപ്പാടം മായക്കര സൈദലവി മാസ്റ്ററുടെ മകൻ ശരീഫ് ആണ് മരിച്ചത്. സൗദി വടക്കൻ പ്രവിശ്യയിലെ ഹായിലിലുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

ഗുരുതരമായി പരിക്കേറ്റ ശരീഫ് തൽക്ഷണം മരണപ്പെടുകയായിരുന്നു. ദീർഘകാലമായി ഹായിലിൽ ജോലി ചെയ്‍തുവരികയായിരുന്നു അദ്ദേഹം. ഭാര്യ: ഫസീല തുറക്കൽ. മക്കൾ: ഫർഹാൻ, ഫർസീൽ, ഫിൻസിന.