ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. മലപ്പുറം പൊന്നാനി എ.എൻ നഗർ പുളിക്കകടവ് സ്വദേശി കളത്തിൽ പറമ്പിൽ മുസ്തഫ (52) ആണ് റിയാദിൽ മരിച്ചത്. ദാറുൽ ശിഹ ആശുപത്രിയിൽ ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു.

33 വർഷമായി ഒലയിലെ ശെൽബ കോൺഡ്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. പരേതരായ ബാവ, റുക്കിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് ദിൽഷാൻ, ഷഹാന ഷെറിൻ. സഹോദരങ്ങൾ: അബ്ദുസലാം, റംല, സുലൈഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ നടന്ന് വരുന്നു.