പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

0

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം കൂളിമുട്ടം കാദിയവീട്ടില്‍ സെയ്ദ് അജ്‍മല്‍ (34) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

പിതാവ് – നജീബുദ്ദീന്‍ തങ്ങള്‍. മാതാവ് – ഫാത്തിമ. ഭാര്യ – ഫൗസിയ. മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച് ഖബറടക്കും. ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടികയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.