പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

ദോഹ: പക്ഷാഘാതം ബാധിച്ച് ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിനി ഈസ്റ്റ് അന്താറത്തറ യൂസുഫിന്റെ മകന്‍ ഫൈസല്‍ (47) ആണ് മരിച്ചത്. പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയോളമായി ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.

അല്‍ഖോറില്‍ ബിസിനസ് നടത്തുകയായിരുന്ന ഫൈസല്‍ തട്ടകം ചെന്ത്രാപ്പിന്നി ഖത്തര്‍ കൂട്ടായ്‍മയുടെ പ്രസിഡന്റായിരുന്നു. ഭാര്യ – ഷകീല. മകന്‍ – മെഹബാസ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.