കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് പള്ളം ആറ്റുപുറം സ്വദേശി ആറ്റുപുറത്ത് വീട്ടിൽ ഹൈദ്രു മകൻ സിദ്ദീഖ് ഹൈദ്രൂ (56) ആണ് ഒമാനിലെ സലാലയിൽ മരണപ്പെട്ടത്.

കൊവിഡ് ബാധിച്ച് ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. സലാലക്കടുത്ത് തുംരെത്തിലെ മുദായിൽ സൂപ്പർമാർക്കറ്റും ഹോട്ടലും നടത്തിവരികയായിരുന്നു. മാതാവ്: നഫീസ. ഭാര്യ: ആമിന. മക്കൾ: ഷാഹിന, ഷമീമ. മരുമകൻ: ഫൈസൽ. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്, അബ്ബാസ്, സൈദലവി, ഹംസ, ഹുസൈൻ.