കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

0

റിയാദ്: സൗദി അറേബ്യയിൽ കാർ ടാങ്കർ ലോറിക്ക് പിന്നിലിടിച്ച് മലയാളി യുവാവ് മരിച്ചു. വടക്കൻ പ്രവിശ്യയിലെ ഹായിൽ പട്ടണത്തിന് സമീപം ഐനുൽ ജുവ എന്ന സ്ഥലത്തു വെച്ചുണ്ടായ അപകടത്തിൽ കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി സൈദ് അലി (39) ആണ് മരിച്ചത്.

ഇദ്ദേഹം ഓടിച്ചിരുന്ന കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഹായിലിൽ നിന്ന് 200 കിലോമീറ്റർ അകലെ ബുറൈദയിൽ അൽ വലീം എന്ന കമ്പനിയിൽ സെയിൽസ്‍മാനായിരുന്നു. ഹായിലിൽനിന്ന് ബുറൈദയിലേക്ക് പോകുന്ന വഴിയിൽ ഐനുൽ ജുവയിൽ വെച്ചാണ് അപകടം സംഭവിച്ചത്.