അബുദാബി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീ പിടിത്തത്തില്‍ നിന്ന് എട്ടംഗ മലയാളി കുടുംബം അത്ഭുതകരമായി രക്ഷപെട്ടു

0

അബുദാബി റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീ പിടിത്തത്തില്‍ നിന്ന് എട്ടംഗ മലയാളി കുടുംബത്തെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിച്ചു. അബുദാബിയിൽ താമസിക്കുന്ന മലയാളിയായ സാജു ജോർജ് ജോണിനും കുടുംബത്തിനുമാണ് അപകടമുണ്ടായത്. സാജു ജോര്‍ജ് ജോണിനേയും ഭാര്യ കൊച്ചുമോള്‍ മാത്യുവിനേയും 84 വയസുള്ള ശരീരം തളര്‍ന്നയാളായ പിതാവ് ജോര്‍ജ് കുട്ടി, അമ്മ സോഷമ്മ (74), നാല് കുട്ടികള്‍ എന്നിവരെയാണ് രക്ഷിച്ചത്.

നഗരത്തിലെ നേവി ഗേറ്റ് ഏരിയയിലുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിലെ ലിഫ്റ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. സാജുവിന്റെ എൺപതു കഴിഞ്ഞ പിതാവ് കഴിഞ്ഞ കുറച്ചു വർഷമായി തളർന്നു കിടക്കുകയായിരുന്നു. തീപിടിത്തതിനിടെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വീൽചെയർ കൈതെന്നി താഴേക്ക് വീണു. വർഷങ്ങളായി സംസാരിക്കാതിരുന്ന പിതാവ് ഈ സമയത്ത് വീണ്ടും സംസാരിച്ചു എന്നും സാജു പറയുന്നു.