കാബൂളില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീയെ താജിക്കിസ്ഥാനില്‍ എത്തിച്ചു

0

ഡൽഹി: അഫ്‍ഗാനിസ്ഥാനില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശിയായ കന്യാസ്ത്രീ തെരേസ ക്രസ്റ്റയെ താജിക്കിസ്ഥാനിൽ എത്തിച്ചു. അമേരിക്കൻ വിമാനത്തിലാണ് ഇവരെ എത്തിച്ചത്. രാവിലെ കാബൂൾ വിമാനത്താവളത്തിൽ എത്തിയ തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ താജിക്കിസ്ഥാനിലേക്ക് പോവുകയായിരുന്നു.

ഇവര്‍ താജിക്കിസ്ഥാനില്‍ സുരക്ഷിതരായി എത്തിയതായി കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ക്കും വിവരം ലഭിച്ചിട്ടുണ്ട്. താജിക്കിസ്ഥാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കും. ഇറ്റാലിയൻ സ്കൂളിലെ അധ്യാപിക ആയിരുന്നു സിസ്റ്റർ തെരേസ ക്രസ്റ്റ.