1.20 കോടി രൂപ മുടക്കി വാങ്ങിയ പോഷെ ബോക്സറിന് സി കെ 1 എന്ന നമ്പർ കിട്ടാൻ മലയാളി മുടക്കിയത് 31 ലക്ഷം രൂപ

1

ഇഷ്ടപ്പെട്ടു വാങ്ങുന്ന വണ്ടികൾക്ക് ലേലത്തിൽ മോഹവിലപറഞ്ഞു ആഡംബര നമ്പർ സ്വന്തമാക്കാൻ ചിലർക്ക് ഭയങ്കര ഹരമാണ്. അത്തരത്തിൽ ഒരാളാണ് മലയാളിയായ ദേവി ഫാര്‍മ ഉടമ ബാലഗോപാലൻ. ഫാന്‍സി നമ്പറുകളോട് ഭ്രമം ഉള്ളവര്‍ ഒരുപാട് ഉണ്ടെങ്കിലും ബാലഗോപാലിന്റെ കഥ അതില്‍ നിന്നുമെല്ലാം വ്യത്യസ്തമാണ്. ഇപ്പോള്‍ 1.20 കോടി രൂപ മുടക്കി വാങ്ങിയ പോര്‍ഷെ 718 ബോക്‌സ്റ്റര്‍ എന്ന വാഹനത്തിന് KL-01-CK-01 നമ്പര്‍ ലഭിക്കാനായി അദ്ദേഹം ചിലവിട്ടത് 31.5 ലക്ഷം രൂപയാണ്.

വാങ്ങിയത് ഒരു സ്‌പോര്‍ട്‌സ് കാര്‍ ആയതിനാല്‍ ഒന്നാം നമ്പര്‍ ലഭിക്കുക എന്നത് ഒരു ആഗ്രഹവുമായിരുന്നു. മൂന്ന് പേർ തമ്മിലുള്ള വാശിയേറിയ മൽസരമാണ് തുക ഇത്രയും ഉയർത്തിയത്. കേരളത്തിൽ ഇത് റെക്കോർ‍ഡാണ്. ഇതിന് മുൻപുള്ള ഏറ്റവും വലിയ തുക 19 ലക്ഷത്തിന് വിറ്റുപോയ സിബി 1 എന്ന നമ്പറാണ്. ലക്ഷങ്ങള്‍ മുടക്കി തനിക്ക് ഇഷ്ടപ്പെട്ട വാഹനങ്ങള്‍ വാങ്ങുന്ന ബാലഗോപലിന്റെ കഥ മുന്‍പ് വൈറല്‍ ആയിരുന്നു. വാഹന പ്രമേമികള്‍ സിബിഐ -കാർ എന്ന് വിളിക്കുന്ന ഈ നമ്പറിന്‍റെ ഉടമയും ബാലഗോപാൽ തന്നെയാണ്.


മുന്‍പ് ഒന്ന് എന്ന നമ്പര്‍ തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസറിന് മേടിച്ചത് 19 ലക്ഷം രൂപ മുടക്കിയാണ്. ഇപ്പോള്‍ പുതിയ കാര്‍ കൂടി ആയപ്പോള്‍ ഒന്ന് നമ്പറുള്ള ആറു വാഹനങ്ങള്‍ ഇദ്ദേഹത്തിന് സ്വന്തമായി. ഈ 31 ലക്ഷം എന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ബിഡുകളില്‍ ഒന്നാണ്. 2012 ല്‍ ഹരിയാനയില്‍ 26 ലക്ഷം രൂപയ്ക്ക് പോയ ഒരു കാറാണ് പഴയ റെക്കോര്‍ഡ്.
2004 മുതൽ തുടങ്ങിയതാണ് വാഹനപ്രേമിയായ ബാലഗോപാലന് ഒന്നാം നമ്പറോടുള്ള ഇഷ്ടം. 9 വാഹനങ്ങളാണ് ബാലഗോപാലിനുള്ളത്. 2004ൽ ഏ കെ ഒന്നിലാണ് തുടക്കം