

ദുബൈ: യുഎഇയിൽ ഗോൾഡൻ വിസ നേടുന്ന മറ്റൊരു മലയാളി കൂടി. കൊല്ലം ചടയമംഗലം സ്വദേശിയും, അജ്‍മാൻ യൂണിവേഴ്‍സിറ്റിയിൽ നിന്നും ബി.എസ്.സി അക്കൗണ്ടിങ്ങിൽ കോളേജ് ടോപ്പറായി (2020 – 2021) ബിരുദം നേടുകയും ചെയ്‍ത മുഹമ്മദ് അഫ്‍സൽ നിസാറുദ്ദിൻ ആണ് ഗോൾഡൻ വിസ കരസ്ഥമാക്കിയത്.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയാണ് ഇതിനായി പരിഗണിക്കുന്നത്, (സി.ജി.പി.എ 3.89). അജ്മാൻ യൂണിവേഴ്‍സിറ്റിയിൽ എം.ബി.എക്ക് തുടർന്നു പഠിക്കുന്ന മുഹമ്മദ് അഫ്‍സൽ നിസാറുദ്ദിൻ ഫോട്ടോഗ്രാഫിയിലും ഷോര്‍ട്ട് ഫിലിമിലും തത്പരനാണ്. പിതാവ് നിസാറുദ്ദിൻ ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മാതാവ് ലത്തീഫ, സഹോദരൻ മുഹമ്മദ് ഫൈസൽ.
[…] കടപ്പാട്: ഉറവിട ലിങ്ക് […]