മലയാളി യുവതി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

0

ബെംഗളൂരു: മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ് പാച്ചപ്പൊയ്ക അനാമികയിൽ മലപ്പിലായി മനോഹരന്റെയും വി.കാഞ്ചനയുടെയും മകൾ വി.അനഘയെ (25) ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വടക്കുമ്പാട് കൂളിബസാർ സ്വദേശി എം.ടി.ഷരീഷിന്റെ ഭാര്യയാണ്. ഞായറാഴ്ച വൈകിട്ടാണ് അനഘയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നു ഷരീഷ് പൊലീസിനോടു പറഞ്ഞു. ഭക്ഷണം വാങ്ങാൻ പുറത്തുപോയ ഭർത്താവ് തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

11 മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. മരണ വിവരം അറിഞ്ഞ് അനഘയുടെയും ഷരീഷിന്റെയും അച്ഛനമ്മമാർ ഇന്നലെ ബെംഗളൂരുവിൽ എത്തി. സൂര്യനഗർ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു പാച്ചപ്പൊയ്കയിലെ വീട്ടിലെത്തിക്കും. സംസ്കാരം രാവിലെ 8ന് പന്തക്കപ്പാറ പ്രശാന്തി വൈദ്യുത ശ്മശാനത്തിൽ. സഹോദരൻ: അഖിൽ.