യുഎഇയിലെ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

0

അജ്‍മാന്‍: യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതില്‍ മൂസക്കുട്ടിയുടെ മകന്‍ ഷാജി (39) ആണ് മരിച്ചത്. അജ്‍മാനിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്‍ച പള്ളിയിലേക്ക് പോകവെ അജ്‍മാന്‍ ഖബര്‍സ്ഥാന് സമീപത്തുവെച്ചാണ് വാഹാനപകടമുണ്ടായത്.

അജ്‍മാനിലെ ഒരു സ്ഥാപനത്തിന്റെ ദുബൈ ശാഖയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തിങ്കളാഴ്‍ച നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ് – ആമിനക്കുട്ടി. ഭാര്യ – ഹസീന. മക്കള്‍ – നാജിയ, സഫ്‍വാന്‍, യാസീന്‍. യുഎഇയിലുള്ള മുജീബ് റഹ്‍മാന്‍, മുസ്‍തഫ എന്നിവര്‍ സഹോദരങ്ങളാണ്.