ചെറുകിട സംരംഭകരുടെ സഹായത്തോടെ പാക്കിസ്ഥാനുമായി ഹലാല്‍ വ്യാപാരം വ്യാപിപ്പിക്കാന്‍ മലേഷ്യ ഒരുങ്ങുന്നു. മലേഷ്യയിലെ മുതിര്‍ന്ന എജുക്കേഷണലിസ്റ്റ് ഡോ സെയ്ദ് ജലാലുദ്ദീന്‍ വിന്‍ സെയ്ദ് സലീം ആണ് ഇക്കാര്യം അറിയിച്ചത്.
ഹലാല്‍ ബിസിനസ് പ്രൊജക്ഷന്‍ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാനി കച്ചവടക്കാരോടൊപ്പം ചടങ്ങില്‍ മലേഷ്യയില്‍ നിന്നുള്ള 25 ബിസിനസ് പ്രമുഖരും പങ്കെടുത്തു.