

യുഎന്നിന്‍റെ പ്രധാന സിവില്‍ ഏവിയേഷന്‍ വിങ് ആയ ഇന്‍റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനിലേക്ക് മലേഷ്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് നാലാം തവണയാണ് മലേഷ്യ തെരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യ പെസഫിക് മേഖലയെ പ്രതിനിധീകരിച്ച് 2007 ലാണ് ആദ്യമായി മലേഷ്യ ഈ സ്ഥാനത്ത് എത്തുന്നത്. 129 വോട്ടാണ് മലേഷ്യയ്ക്ക് ലഭിച്ചത്. കാനഡയിലായിരുന്നു തെരഞ്ഞടുപ്പ്. 2019 ലാണ് കാലാവധി അവസാനിക്കുക.