ക്വലാലംപൂര്‍: ചൈനയ്ക്ക് നല്‍കിയിരുന്ന ശതകോടികളുടെ റെയില്‍ പ്രോജക്ട് മലേഷ്യ റദ്ദാക്കി.കരാര്‍ തുക വളരെ അധികമെന്ന് ചൂണ്ടിക്കാണിചാണ് നടപടി. 1960 കോടി ഡോളറിന്റെ ഈസ്റ്റ് കോസ്റ്റ് റെയില്‍ ലിങ്ക് പദ്ധതിയാണ് ചൈനയ്ക്ക് നല്‍കിയിരുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ പല കരാറുകളും മലേഷ്യ പുനഃപ്പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 25100 കോടി ഡോളറിന്റെകടക്കെണിയിലാണ് മലേഷ്യ. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് മലേഷ്യൻ സർക്കാർ വ്യക്തമാക്കി. ഈ കരാർ വ്യവസ്ഥ തുടർന്നാൽ പ്രതിവര്‍ഷം 12.12 കോടി ഡോളര്‍ പലിശയായി മാത്രം മലേഷ്യ ചൈനയ്ക്ക് നൽകേണ്ടി വരുമെന്നാണ് മലേഷ്യൻ മലേഷ്യന്‍ ധനകാര്യ മന്ത്രി അസ്മിന് അലിയുടെ വിലയിരുത്തൽ.
Home Good Reads കടക്കെണി: ചൈനയുമായുള്ള ശതകോടികളുടെ ഈസ്റ്റ് കോസ്റ്റ് റെയില്‍ ലിങ്ക് പദ്ധതി മലേഷ്യ റദ്ദാക്കി
Latest Articles
കോൾഡ്പ്ലേ ടിക്കറ്റ് മറിച്ചു വിൽപ്പന: ബുക്ക്മൈഷോ സംശയ നിഴലിൽ
മുംബൈ: ലോക പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്പ്ലേയുടെ മുംബൈയിലെ സംഗീത പരിപാടിയുടെ ടിക്കറ്റുകൾ വ്യാപകമായി കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെട്ട സംഭവത്തിൽ ബുക്ക്മൈഷോ സംശയത്തിന്റെ നിഴലിൽ. രണ്ട് ആൽബങ്ങൾ കൂടി പുറത്തിറക്കിയ...
Popular News
വൈകാരികത മാര്‍ക്കറ്റ് ചെയ്യുന്നു, ഇത് മൂലം നേരിടുന്നത് കടുത്ത സൈബർ ആക്രമണം; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം
കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക്...
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലേക്ക്
ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാൻ സന്ദർശിക്കും. ഒക്റ്റോബർ 16, 17 തീയതികളിൽ നടത്തുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) യോഗത്തിൽ പങ്കെടുക്കാനാണ് സന്ദർശനം.
രജനികാന്തിന് ഹൃദയത്തിലെ രക്തക്കുഴലിൽ വീക്കം; മെഡിക്കൽ ബുള്ളറ്റിൻ ഇറക്കി അപ്പോളോ ആശുപത്രി
നടൻ രജനികാന്തിന്റെ ആരോഗ്യനിലയിൽ മെഡിക്കൽ ബുള്ളറ്റിനിറക്കി അപ്പോളോ ആശുപത്രി. അദ്ദേഹത്തിന് ഹൃദയത്തിൽ നിന്നുള്ള രക്തക്കുഴലിൽ വീക്കമുണ്ടായിരുന്നു അത് ശസ്ത്രക്രിയ കൂടാതെ മാറ്റാനായിട്ടുണ്ട്, രക്തപ്രവാഹമുള്ളതിനാൽ സ്റ്റെൻ്റ് വെച്ചിട്ടുണ്ട്. സീനിയർ കാർഡിയോളജിസ്റ്റ് ഡോ...
ലോറിക്ക് അർജുന്റെ പേര് തന്നെ ഇടും; ആരോപണങ്ങൾ നിഷേധിച്ച് ലോറി ഡ്രൈവർ മനാഫ്
കോഴിക്കോട്: അർജുന്റെ കുടൂംബം ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് ലോറി ഡ്രൈവർ മനാഫ്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അർജുന്റെ പേരിൽ ഫണ്ട് പിരിച്ചിട്ടില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. 'അർജുന്റെ കുടുബം പറഞ്ഞത്...
‘കീരിക്കാടന്‍ ജോസിന്’ വിട; നടന് മോഹന്‍ രാജ് അന്തരിച്ചു
തിരുവനന്തപുരം: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന് മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.