യുഎഇ വിപണിയില്‍ സാന്നിധ്യമറിയിക്കാന്‍ മലേഷ്യന്‍ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍

യുഎഇ വിപണിയില്‍ സാന്നിധ്യമറിയിക്കാന്‍ മലേഷ്യന്‍ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍
united-arab-emirates-malaysia

യു.എ.ഇ വിപണിയില്‍ മലേഷ്യന്‍ കാര്‍ഷികാധിഷ്ഠിത ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ മലേഷ്യ നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി പത്തിലധികം പുതിയ ഉത്പന്നങ്ങള്‍ കഴിഞ്ഞിവസം മലേഷ്യ യു.എ.ഇ വിപണിയിലിറക്കി കഴിഞ്ഞു. യു.എ.ഇയിലെ മലേഷ്യന്‍ അംബാസഡര്‍ ദത്തോ അഹ്മദ് അന്‍വര്‍ അദ്നാന്‍ ആണ് ഇവ വിപണിയില്‍ ഇറക്കിയത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബൈയില്‍ നടന്ന ഗള്‍ഫൂഡില്‍ നിന്നും സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി റാസല്‍ഖൈമയില്‍ നടന്ന മെയ്ഡ് ഇന്‍ ഏഷ്യ എക്സ്പോ 2016ല്‍ നിന്നും ലഭിച്ച പ്രതികരണമാണ് മലേഷ്യന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ യു.എ.ഇ വിപണിയിലത്തെിക്കാന്‍ മലേഷ്യയെ പ്രേരിപ്പിച്ചത്.

പുത്തന്‍ കണ്ടത്തെലുകളും ഗവേഷണവും വികസനവും കൊണ്ട് കാര്‍ഷിക മേഖലയെ ആധുനീകരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.  2013ല്‍  39.25 കോടി ദിര്‍ഹത്തിന്‍െറ ഉത്പന്നങ്ങളാണ് മലേഷ്യ യു.എ.ഇയിലേക്ക് കയറ്റിയയച്ചത്. 2014ല്‍ ഇത് 32 ശതമാനം വളര്‍ന്ന് 57.72 കോടിയായി. 2015ലും ഇതേ നിലവാരത്തിലുള്ള കയറ്റുമതിയാണ് രേഖപ്പെടുത്തിയത്.
ഹലാല്‍ ഉല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫികേഷന്‍ നല്‍കി വിതരണം ചെയ്യാന്‍ പ്രത്യേക ശ്രദ്ധ തന്നെ തങ്ങള്‍ നല്‍കുന്നുവെന്ന് മലേഷ്യന്‍ കാര്‍ഷിക വിഭാഗം കോണ്‍സുല്‍ ഷാഹിദ് അബൂബക്കര്‍ പറഞ്ഞു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം