ഉത്തര കൊറിയയിൽ നിന്നുള്ളവർക്ക് വിസാ ഫ്രീ പ്രവേശനം നിരോധിയ്ക്കാനൊരുങ്ങി മലേഷ്യ

ഉത്തര കൊറിയയിൽ നിന്നുള്ളവർക്ക് വിസാ ഫ്രീ പ്രവേശനം നിരോധിയ്ക്കാനൊരുങ്ങി മലേഷ്യ
free visa

ഉത്തര കൊറിയയിൽ നിന്നുള്ളവർക്ക് വിസാ ഫ്രീ പ്രവേശനം മലേഷ്യ നിറുത്തുന്നു. അടുത്ത തിങ്കളാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. കിം നാമിന്റെ മരണത്തെ തുടർന്നുണ്ടായ സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ തീരുമാനം.

ഉത്തര കൊറിയയിൽ നിന്നുള്ളവർക്ക് വിസ കൂടാതെ പ്രവേശിക്കാൻ കഴിയുന്ന ഏതാനും ചില രാജ്യങ്ങളിലൊന്നാണ് മലേഷ്യ. നാമിന്റെ കൊലപാതകത്തിൽ ക്വാലാലംപൂരിലെ ഉത്തര ‌‌‌‌കൊറിയൻ എംബസിയിലുള്ള ഉദ്യോഗസ്ഥനെ മലേഷ്യ ഉടൻ ചോദ്യം ചെയ്യും. അതേസമയം നാമിന്റെ മരണത്തിൽ ഉത്തര കൊറിയ ഇതേവരെ മലേഷ്യയോട് അനുഭാവപൂർവ്വമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഡിഎൻഎ ടെസ്റ്റ് നടത്താതെ നാമിന്റെ മൃതദേഹം ഉത്തര കൊറിയയ്ക്ക് നൽകില്ല എന്ന നിലപാടിലാണ് മലേഷ്യൻ പോലീസ് അധികൃതർ.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം