മലേഷ്യയിലേക്ക് ഒരു ട്രിപ്പ്‌ പോകും മുന്പേ ഇതൊക്കെ അറിഞ്ഞിരിക്കാം

യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ്? അതും ഒരു വിദേശയാത്ര എന്നത് മിക്കവരുടെയും സ്വപ്നമാണല്ലോ? കുറഞ്ഞ ചിലവില്‍ പോകാന്‍ കഴിയുന്ന വിദേശരാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം വരുന്നത് മലേഷ്യ എന്ന രാജ്യത്തെ കുറിച്ചാണ്. മലേഷ്യയിലേക്ക് വരാന്‍ എന്തൊക്കെ ചെയ്യണം. നോക്കാം.

രണ്ടു തരത്തിലുള്ള വിസയുണ്ട് ഇവിടെ, റഫറൻസോടു കൂടിയ വിസയും റഫറൻസ് ഇല്ലാത്ത വിസയും. യാത്ര, സാമൂഹ്യപരമായ ആവശ്യങ്ങൾ, ബിസിനസ് എന്നീ ആവശ്യങ്ങൾക്ക് റഫറൻസ് ആവശ്യമില്ല. കോൺസുലേറ്റ് ജനറൽ ഓഫ് മലേഷ്യയാണ് ഈ വിസകൾ അനുവദിക്കുന്നത്. പഠനം, ജോലി സംബന്ധമായ ആവശ്യങ്ങൾ, ദീർഘകാലം മലേഷ്യയിൽ താമസിക്കണം എന്നീ ആവശ്യങ്ങൾക്ക് ആണെങ്കിൽ വിസ ലഭിക്കണമെങ്കിൽ റഫറൻസ് ആവശ്യമുണ്ട്. യാത്രയ്ക്ക് ഒരു മാസം മുമ്പെങ്കിലും മലേഷ്യ വിസയ്ക്കായി അപേക്ഷിക്കണം. വിസ പ്രൊസസിങ് ഫീസ് ആയി 1000 രൂപയെങ്കിലും നൽകണം. മലേഷ്യ വിസ നേടുന്നതിനുള്ള ചില മാർഗങ്ങളും ആവശ്യമായ രേഖകളും എന്തൊക്കെഎന്ന് നോക്കാം.

മൂന്ന് ബ്ലാങ്ക് പേജുകളെങ്കിലുമുള്ള പാസ്പോർട്ട്. മലേഷ്യയിൽ എത്തിയതിനു ശേഷവും പാസ്പോർട്ടിന് ആറുമാസം കാലാവധി ഉണ്ടായിരിക്കണം.

വെള്ള ബാക്ക് ഗ്രൌണ്ടിൽ അടുത്തകാലത്ത് എടുത്ത മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകൾ

മടക്കയാത്രയ്ക്കുള്ള ടിക്കറ്റും വിമാനത്തിൻ്റെ വിശദാംശങ്ങളും.

നിങ്ങൾ സിംഗപ്പൂർ വഴിയാണ് ചെല്ലുന്നതെങ്കിൽ സിംഗപ്പൂർ വിസയുടെ ഫോട്ടോ കോപ്പി.

പുതിയ പാസ്പോർട്ട് ആണെങ്കിൽ കഴിഞ്ഞ മൂന്നു മാസങ്ങളിലെ ബാങ്ക് സ്റ്റേറ്റ്മെൻ്റ്

ഇന്ത്യയിലെ അഡ്രസ് വ്യക്തമാക്കുന്ന പ്രൂഫ്. എല്ലാ രേഖകളും A4 സൈസിൽ ആയിരിക്കണം.

7.)മലേഷ്യൻ വിസ ലഭിക്കാനുള്ള നടപടിക്രമങ്ങൾ. വിസയ്ക്ക് അപേക്ഷിച്ച് അനുമതിക്കായി കാത്തിരിക്കുകയാണെങ്കിൽ ഇക്കാര്യങ്ങൾ മനസ്സിൽ ഉണ്ടാകണം,

  1. സിംഗപ്പൂരിൽ നിന്നോ തായ്ലൻഡിൽ നിന്നോ മാത്രമാണ് മലേഷ്യയിലേക്ക് പ്രവേശിക്കാൻ കഴിയുക.

  2. 100 യു എസ് ഡോളർ ഫീസ് ആയി അടയ്ക്കണം. കൂടാതെ, 1000 ഡോളർ കാഷ് ആയും കൈയിൽ കരുതണം.

  3. സിംഗപ്പൂർ അല്ലെങ്കിൽ തായ്ലൻഡ് വിസയും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കരുതണം.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ