മലേഷ്യൻ ബോട്ട് മുങ്ങി ആറ് സഞ്ചാരികളെ കാണാതായി

0

മലേഷ്യയിൽ സഞ്ചാരികളുമായി പോയ ബോട്ട് മുങ്ങി ആറ് പേരെ കാണാതായി. ഇരുപത്തി മൂന്ന് ചൈനീസ് വിനോദ സഞ്ചാരികളേയും രണ്ട് ബോട്ട് ജീവനക്കാരും രക്ഷപ്പെട്ടു. പുലാ മെങ്ഗാലുമിലേക്ക് പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
ബോട്ട് തകർന്ന ശേഷമാണ് മുങ്ങിയതെന്നാണ് സൂചന. മലേഷ്യൻ മാരിടൈം എൻഫോഴ്സമെന്റും ഇത് ശരി വച്ചിട്ടുണ്ട്. മലേഷ്യൻ നേവി കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചു.എന്നാൽ കടൽ പ്രക്ഷുബ്ധമായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.