പ്രസിഡന്‍റിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍. മലേഷ്യയില്‍ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

0
zunar

മലേഷ്യന്‍ പ്രസിഡന്‍റ് നജീബ് റസാഖിനെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചതിന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുല്‍ക്കിഫ്ലി അന്‍വര്‍ ഉല്‍ഹാക്ക് അറസ്റ്റില്‍. സുനര്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.  പനാഗില്‍ ഒരു ലിറ്റററി ഫെസ്റ്റിവല്ലില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നു അറസ്റ്റ്. രാജ്യദ്രോഹ കുറ്റം ആരോപിച്ചാണ് അറസ്റ്റ്. അഴിമതിയുടെ പേരില്‍ പ്രധാനമന്ത്രിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഈ അറസ്റ്റെന്നതും പ്രത്യേകം പ്രധാന്യം അര്‍ഹിക്കുന്നുണ്ട്.
ഇതേ കുറ്റം ആരോപിച്ച പലതവണ അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് സുനര്‍. പല കേസുകളിലേയും വിചാരണ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പ്രധാനമന്ത്രി നജീബ് റസാഖിനേയും ഭാര്യയേയും പരിഹസിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചെന്ന പേരില്‍ പലപ്പോഴായി ഇദ്ദേഹത്തിന്‍റെ ഓഫീസ് റെയ്ഡ് ചെയ്യപ്പെട്ടിട്ടും ഉണ്ട്.